ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനും യോഗ്യനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമോ സ്ഥാനാർത്ഥിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് താനും യോഗ്യനാണ് എന്ന് അദ്ദേഹം മറുപടി പറഞ്ഞത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടയില്‍ ഭിന്നതയില്ലെന്നും കെ സുരേന്ദ്രന്‍ പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഈ ഉപതെരഞ്ഞെടുപ്പോടെ ജനപക്ഷത്തിന്റെ പ്രതിനിധിയായി കേരള നിയമസഭയില്‍ ബിജെപി അംഗം ഉണ്ടാകും. കേരള നിയമസഭയില്‍ സംസ്ഥാനത്തിന്റെ പൊതുതാത്പര്യങ്ങള്‍ പ്രതിദ്ധ്വനിക്കുന്നില്ല. അതിന് ബിജെപി അംഗം വേണം. രാഷ്ട്രീയ ഗതിമാറ്റത്തിന് തുടക്കം കുറിക്കുന്നതാവും ഈ ഉപതെരഞ്ഞെടുപ്പെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം കേരളത്തിലെ നിയമസഭാ-ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു. ജാര്‍ഖണ്ഡ്, ഹരിയാന നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിനൊപ്പമാണ് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കുക.