കു​വൈ​ത്തി​ൽ ഇന്നു മുതൽ വൈദ്യുതി മുടങ്ങിയേക്കും


ശ​നി​യാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്തെ ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളും വൈ​ദ്യു​തി അ​റ്റ​കു​റ്റ​പ്പ​ണി​ ആ​രം​ഭി​ക്കും. രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കും. ഇ​ത് വൈ​ദ്യു​തി മു​ട​ക്ക​ത്തി​ന് കാ​ര​ണ​മാ​കാ​മെ​ന്ന് കു​വൈ​ത്ത് വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ഈ ​മാ​സം 12 വ​രെ ജോ​ലി​ക​ൾ തു​ട​രും.ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും ചി​ല സെ​ക്ക​ൻ​ഡ​റി ക​ൺ​വേ​ർ​ഷ​ൻ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി.
أحدث أقدم