പാമ്പിന് സിപിആർ നൽകി ജീവന്‍ രക്ഷിച്ച് യുവാവ്



വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമെങ്കിലും ഗുജറാത്തിൽ സിപിആർ നൽകി യുവാവ് പാമ്പിനെ രക്ഷിച്ചു. ഗുജറാത്തിലെ വഡോദരയിലെ വന്യജീവി രക്ഷാപ്രവർത്തകനായ യാഷ് തദ്വിയാണ് സഹസികതയാണെങ്കിൽ കൂടി ഒരു ജീവന്‍ ര‍ക്ഷിച്ചത്.

ഒരു പ്രദേശത്ത് പാമ്പ് ചത്തതായി തന്‍റെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് അറിയിക്കുകയായിരുന്നു എന്ന് യാഷ് തദ്വി പറയുന്നു. സ്ഥലത്ത് എത്തിയപ്പോൾ, അത് ഒരടി നീളമുള്ള വിഷമില്ലാത്ത ചെക്കേർഡ് കീൽബാക്ക് ഇനത്തിലെ പാമ്പാണ് എന്ന് മനസിലായി. ചലനമില്ലെങ്കിലും അതിന് ജീവന്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. രക്ഷിക്കാന്‍ ശ്രമിച്ചാൽ അത് അതിജീവിക്കുമെന്നും ഉറപ്പുണ്ടായിരുന്നു എന്നും അദ്ദേഹം വിശദീകരിക്കുന്നു.


''അങ്ങനെ ഞാന്‍ അതിന്‍റെ കഴുത്ത് എന്‍റെ കൈയില്‍ എടുത്തു വായ തുറന്ന് 3 മിനിറ്റ് വായില്‍ ഊതി ബോധത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു. ആദ്യ രണ്ടു ശ്രമങ്ങളിലും സിപിആര്‍ നല്‍കിയിട്ടും അതിന്‍റെ അവസ്ഥയില്‍ മാറ്റമുണ്ടായില്ല. എന്നിരുന്നാലും, ഞാന്‍ മൂന്നാമതും സിപിആര്‍ നല്‍കിയപ്പോള്‍ അത് അനങ്ങാന്‍ തുടങ്ങി'', അദ്ഭുതകരമായ രക്ഷാപ്രവർത്തനത്തിനു ശേഷം തദ്വി പറഞ്ഞു.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്. പാമ്പിനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍, കണ്ടുനിന്ന ആരോ ഫോണിൽ പകര്‍ത്തിയതാണ്. പാമ്പിനെ തദ്വി വനം വകുപ്പിനു കൈമാറി.


أحدث أقدم