മദ്യ ലഹരിയിൽ തർക്കം..കൊല്ലത്ത് മകൻ അച്ഛനെ കൊലപ്പെടുത്തി…


കൊല്ലം കൊട്ടാരക്കരയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.കൊട്ടാരക്കര തൃക്കണ്ണമംങ്കൽ സ്വദേശി തങ്കപ്പൻ ആചാരി (81)ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ അജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് . മദ്യലഹരിയിൽ ഇരുവരും ചേർന്നുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.തങ്കപ്പൻ ആചാരിയെ മകൻ ആദ്യം കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആയുധം കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു മരിച്ച തങ്കപ്പൻ ആചാരി.
أحدث أقدم