കണ്ണൂരിൽ മന്ത്രി-കളക്ടർ തർക്കം; പരിപാടികൾ മാറ്റിവച്ചു


കണ്ണൂർ കളക്ടർ അരുൺ കെ വിജയനൊപ്പം വേദി പങ്കിടാനില്ലെന്ന നിലപാടിൽ റവന്യൂ മന്ത്രി കെ.രാജൻ. കണ്ണൂരിൽ നിശ്ചയിച്ചിരുന്ന മന്ത്രിയുടെ മൂന്ന് പരിപാടികൾ മാറ്റി. നാളെ ജില്ലയിൽ നടത്താൻ നിശ്ചയിച്ച മൂന്ന് പരിപാടികളാണ് മാറ്റിയത്. തരംമാറ്റ അദാലത്തിൻ്റെ സംസ്ഥാന തല ഉത്ഘാടനം കണ്ണൂരിൽ നടത്താതെ കാസർകോട് നടത്താനും തീരുമാനിച്ചിട്ടുണ്ട്. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബത്തിനൊപ്പം തുടക്കം മുതൽ നിലപാടെടുത്ത് നിന്നത് മന്ത്രി കെ രാജനാണ്. മരിച്ച ഉദ്യോഗസ്ഥൻ അഴിമതിക്കാരനല്ലെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ആദ്യ ഘട്ടത്തിൽ എഡിഎമ്മിൻ്റെ മരണത്തിൽ പ്രാഥമികാന്വേഷണം നടത്താൻ ജില്ലാ കളക്ടറെ നിയമിച്ചത് മന്ത്രിയായിരുന്നു. എന്നാൽ കളക്ട‍ർക്കെതിരെ ആരോപണം ഉയർന്നതോടെ അന്വേഷണ ചുമതല ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീതയ്ക്ക് നൽകിയിരുന്നു. റവന്യൂ വകുപ്പിൻ്റെ ആഭ്യന്തര അന്വേഷണത്തിൽ ജില്ലാ കളകർക്കെതിരായ ആരോപണങ്ങളും പരിശോധിക്കുന്നുണ്ട്.

أحدث أقدم