ഗൗരി ലങ്കേഷ് വധക്കേസ്..ജാമ്യം ലഭിച്ച പ്രതികൾക്ക് വൻ സ്വീകരണം നൽകി….


ഗൗരി ലങ്കേഷ് വധക്കേസ് പ്രതികൾക്ക് സ്വീകരണം നൽകി കർണാടകയിലെ തീവ്ര ഹിന്ദുത്വ സംഘടനാ നേതാക്കൾ. കേസിലെ പ്രതികളായ പരശുറാം വാഗ്മോറിനും മനോഹർ യാദവിനും കഴിഞ്ഞ ദിവസം കോടതി ജാമ്യം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾക്ക് സ്വീകരണം ഒരുക്കിയത്.വിജയപുരയിലേക്ക് മടങ്ങിയെത്തിയ ഇരുവരെയും ചില നേതാക്കൾ മാലകളും ഓറഞ്ച് ഷാളും അണിയിച്ചാണ് സ്വാഗതം ചെയ്തത്. തുടർന്ന് ഛത്രപതി ശിവജിയുടെ പ്രതിമയിൽ ഇവർ മാലയും ചാർത്തി.കേസിൽ നിരപരാധികളായ ഇരുവരെയും തെറ്റായി ജയിലിലടച്ചതാണെന്നാണ് ഇവരുടെ അനുയായികളുടെ അവകാശവാദം.

2017 സെപ്റ്റംബർ 5 നാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ വീടിന് പുറത്ത് മോട്ടോർ സൈക്കിളിലെത്തിയ മൂന്ന് പേർ ഇവരെ വെടിവച്ചു കൊല്ലുകയായിരുന്നു.

أحدث أقدم