നൂതന സാങ്കേതിക വിദ്യയുമായി ദമ്മാം സ്റ്റേഡിയം; അരാംകോയുടെ പുതിയ പദ്ധതി



പുരോഗമിക്കുന്ന സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണത്തിന് ചൈനീസ് നൂതന സാങ്കേതിക വിദ്യകൂടി ഉപയോഗപ്പെടുത്താനുള്ള സാധ്യതയെ കുറിച്ച് പഠിക്കുകയാണെന്ന് സൗദി അരാംകോ. ചൈന നാഷണൽ ബിൽഡിംഗ് മെറ്റീരിയൽസ് ഗ്രൂപ്പിൻ്റെ സഹകരണത്തോടെയാണ് നിര്‍മ്മാണം നടത്തുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ ഉത്പന്നങ്ങളുള്‍പ്പെടുത്തി പ്രകൃതി സൗഹൃദ മാതൃകയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.   
ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ദമ്മാം റാക്കയിലെ സ്റ്റേഡിയം നിര്‍മ്മാണത്തില്‍ നൂതന സാങ്കേതി വിദ്യകള്‍ ഉപയോഗപ്പെടുത്താനുള്ള പഠനം നടക്കുകയാണെന്ന് സൗദി അരാംകോ വ്യക്തമാക്കി. ചൈനീസ് ഉന്നത സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിപ്പെടുത്തുക. ചൈന നാഷണൽ ബിൽഡിംഗ് മെറ്റീരിയൽസ് ഗ്രൂപ്പിൻ്റെ സഹകരണത്തോടെയാണ് ഇത് സാധ്യമാക്കുക. ഉയർന്ന കാർബൺ ബഹിർഗമനമുള്ള പരമ്പരാഗത വസ്തുക്കൾക്ക് പകരം കാർബൺ ബഹിർഗമനം കുറയ്ക്കാൻ സഹായിക്കുന്ന ലോഹേതര വസ്തുക്കൾ ഇതിനായി ഉപയോഗപ്പെടുത്തും.


أحدث أقدم