സൈഡ് നൽകിയില്ല.. പൊലീസ് വാഹനത്തിന് നേരെ കല്ലേറ്..ഒടുവിൽ പ്രതി പിടിയിൽ….


ആലപ്പുഴയിൽ പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ തോണ്ടൻകുളങ്ങര സ്വദേശി ശ്യാം ഐക്കനാട് (35) എന്ന തമ്പിയാണ് പിടിയിലായത്.ഇന്നലെ വൈകിട്ടായിരുന്നു ആലപ്പുഴ നോർത്ത് പോലീസിന്റെ വാഹനത്തിന് നേരെ ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടംഗ സംഘം കല്ലെറിഞ്ഞത്. വാഹനത്തിന്റെ മിറർ ചില്ല് ഉടഞ്ഞു. ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.പോലിസ് വാഹനം സൈഡ് തരാത്തതിനാലാണ് കല്ലെറിഞ്ഞതെന്നാണ് പിടിയിലായ ശ്യാം പോലീസിനോട്‌ പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന ആൾക്കെതിരെ അന്വേഷണം തുടരുകയാണ്
أحدث أقدم