‘വോട്ട് തേടി ഇങ്ങോട്ട് വരേണ്ട’..രാഹുൽ മാങ്കൂട്ടത്തിലിനും രമ്യ ഹരിദാസിനും സന്ദർശനം നിഷേധിച്ച് വെള്ളാപ്പള്ളി




യുഡിഎഫ് സ്ഥാനാർത്ഥികളായ രാഹുൽ മാങ്കൂട്ടത്തിലിനും രമ്യ ഹരിദാസിനും സന്ദർശനം നിഷേധിച്ച് വെള്ളാപ്പള്ളി നടേശൻ. രാഹുൽ മാങ്കൂട്ടത്തിലും രമ്യാ ഹരിദാസും തന്നെ കാണാൻ വരണ്ട എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇരുവരും സന്ദർശനത്തിനുള്ള അനുമതി തേടിയിരുന്നു. എന്നാൽ വെള്ളാപ്പള്ളി അനുമതി നിഷേധിക്കുകയായിരുന്നു.

‘പ്രതിസന്ധിയിലാകുമ്പോൾ മാത്രം വോട്ട് തേടി തന്നെ സമീപിക്കണ്ട’ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ഇരുവരും കഴിഞ്ഞ ദിവസമാണ് സന്ദർശനത്തിന് അനുമതി തേടിയത്. മറ്റ് നേതാക്കൾ വഴിയും ഇതിനായി ബന്ധപ്പെട്ടിരുന്നു. എന്നാൽ വെള്ളാപ്പള്ളി വഴങ്ങിയില്ലന്നാണ് റിപ്പോർട്ട്.
أحدث أقدم