പെട്രോള്‍ കുപ്പിക്ക് തീ കൊളുത്തി വീട്ടിലേക്കെറിഞ്ഞു..വൻ അപകടം ഒഴിവായി..യുവാവ് കസ്റ്റഡിയിൽ…


പെട്രോള്‍ നിറച്ച കുപ്പിക്ക് തീ കൊളുത്തി വീട്ടിലേക്ക് എറിഞ്ഞു. ആലത്തൂര്‍ കാവശ്ശേരി കൊങ്ങാളക്കോട് പ്രദീപിന്റെ വീട്ടിലേക്കാണ് തീ കൊളുത്തി എറിഞ്ഞത്.വീടിന്റെ വരാന്തയിൽ തീ പടർന്നെങ്കിലും വീട്ടുകാർ തീയണച്ചതുകൊണ്ട് അപകടം ഒഴിവായി.സംഭവത്തിൽ കാവശ്ശരിക്കടുത്തുള്ള പെരിങ്ങോട്ടുകുന്ന് ഷിബിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തു. വ്യക്തി വിരോധത്തിന്റെ പേരിലാണ് യുവാവ് അതിക്രമം നടത്തിയതെന്നാണ് വിവരം.
أحدث أقدم