മൂന്നാറിൽ നിന്ന് മടങ്ങുകയായിരുന്ന സംഘത്തിലുണ്ടായിരുന്ന യുവാവ് കാറിന് മുകളിൽ കയറിയിരുന്ന് നടത്തിയ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
തൊട്ടുപിന്നിലെ കാറിൽ വരികയായിരുന്ന ആലുവ സ്വദേശി സുജിത്തും സുഹൃത്തും രണ്ട് പേരുടെയും കുടുംബാംഗങ്ങളുമാണ് ദൃശ്യങ്ങൾ പകർത്തിയത്.
കോതമംഗലത്തിനും അടിമാലിക്കും ഇടയിലുള്ള ഊന്നുകലിനു സമീപമായിരുന്നു സംഭവം.