കൗതുക വാർത്തകളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച സുപരിചിതമായ പേരായിരുന്നു രാമചന്ദ്രന്‍റേത്.
തിരുവനന്തപുരം: ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. 91 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ വാര്‍ത്താ അവതാരകനായി ചേര്‍ന്നത്. കൗതുക വാർത്തകളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച സുപരിചിതമായ പേരായിരുന്നു രാമചന്ദ്രന്‍റേത്.