വിഷവാതകം ശ്വസിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം..സംഭവം…


ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം.ഫാക്ടറി സൂപ്പർവൈസർ ഉൾപ്പെടെ അഞ്ച് ജീവനക്കാരാണ് കൊല്ലപ്പെട്ടത്.ഫാക്ടറിയിലെ കെമിക്കൽ ടാങ്കുകൾ വൃത്തിയാക്കുന്നതിനിടെ വിഷവാതകം പടർന്നാണ് ജീവനക്കാർ മരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട് .ഗുജറാത്ത് കച്ചിലെ ഇമാമി അഗ്രോടെക് കമ്പനിയിലാണ് അപകടമുണ്ടായത്.മരിച്ചവരിൽ നാലുപേർ കുടിയേറ്റ തൊഴിലാളികൾ ആണെന്നും ഒരാൾ പാടാൻ ജില്ലയിൽ നിന്നുള്ള ആളാണെന്നും പൊലീസ് അറിയിച്ചു.. മരിച്ചവരുടെ കുടുംബത്തിന് കമ്പനി 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.

أحدث أقدم