ലൈംഗികാരോപണം..കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരെ നടപടിയെടുക്കാൻ സിപിഎം…




കൊല്ലം  : കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ നടപടിക്ക് ഒരുങ്ങി സിപിഎം. ചെയർമാൻ സ്ഥാനത്ത് നിന്ന് കോട്ടയിൽ രാജുവിനെ ഉടൻ മാറ്റുമെന്നാണ് റിപ്പോർട്ട്.

 താൽക്കാലിക ജീവനക്കാരിയോട് ലൈംഗിക ചുവയോടെ പെരുമാറിയെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് പാർട്ടി നീക്കം. ഭർത്താവിൻ്റെ ചികിത്സാ സഹായത്തിനായി സമീപിച്ച കരുനാഗപ്പള്ളി നഗരസഭയിലെ താൽക്കാലിക ജീവനക്കാരിയോട് ചെയർമാൻ കോട്ടയിൽ രാജു ലൈംഗിക ചുവയോടെ പെരുമാറിയെന്നാണ് പരാതി. 

യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതിപക്ഷ സംഘടനങ്ങൾ ചെയർമാൻ്റെ രാജി ആവശ്യപെട്ട് സമരത്തിലാണ്. സിപിഎം അനുഭാവിയാണെന്ന് വ്യക്തമാക്കിയ യുവതി കോട്ടയിൽ രാജുവിനെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. പാർട്ടി ജില്ലാ നേതൃത്വം ചെയർമാനോട് വിശദീകരണം തേടി.
أحدث أقدم