അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച്‌ സ്കൂള്‍ പെണ്‍കുട്ടികള്‍

 



മഹാരാഷ്ട്രയിൽ മോശമായി പെരുമാറിയതിന് ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച്‌ സ്കൂള്‍ പെണ്‍കുട്ടികള്‍. റോഡിന് നടുവിൽ വെച്ച് പെൺകുട്ടികൾ ബസ് കണ്ടക്ടറെ ചെരിപ്പുകൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ വൈറലാണ്. ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് ബസ് കണ്ടക്ടർ പെൺകുട്ടികളോട് മോശമായി പെരുമാറിയതിനെ തുടർന്ന് ബസ് തടഞ്ഞുനിർത്തി ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് മർദിക്കുകയുമായിരുന്നു.
രത്‌നഗിരി ജില്ലയിലാണ് ഈ സംഭവം നടന്നത്, പെണ്‍കുട്ടിയും സുഹൃത്തുമാണ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ ശക്തമായി പ്രതികരിച്ചത്. ഇത്തരം പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി സ്‌കൂള്‍ വിദ്യാർത്ഥിനി ഉറച്ചു നില്‍ക്കുന്നതും വീഡിയോയില്‍ കാണാം..

ബസ് കണ്ടക്ടർ ബസിൽ വെച്ച് പെൺകുട്ടിയോട് മോശമായി പെരുമാറി തുടർന്ന് പെൺകുട്ടി ബസ് നിർത്തുകയും ബസ് കണ്ടക്ടറെ താഴെയിറക്കി ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്നാണ് വൈറലായ വീഡിയോ എന്നാണ് സോഷ്യൽ മീഡിയയിൽ അവകാശപ്പെടുന്നത്.

നിമിഷനേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതിനോടകം ആയിരകണക്കിന് ആളുകളാണ് കണ്ടത്. നിരവധി ആളുകളാണ് പെണ്‍കുട്ടിയെ പിന്തുണച്ച്‌ രംഗത്തെത്തിയത്. പലരും പെണ്‍കുട്ടിയുടെ ധൈര്യത്തെ പ്രശംസിച്ചു.

أحدث أقدم