ചെന്നൈയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷൻ (എംഡിആർഎഫ്) എന്നിവയുൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.
കേക്കുകൾ, ചിപ്‌സ്, സമൂസ, വറുത്ത ഭക്ഷണങ്ങൾ, മയോണൈസ്, ആൾട്രാ പ്രോസസ്ഡ് ഫുഡ്‌സ് തുടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗമാണ് ഇതിന് പിന്നിലെ ഒരു പ്രധാന കാരണം. 25 മുതൽ 45 വയസ്സ് വരെ പ്രായമുള്ള വ്യത്യസ്ത ഭക്ഷണരീതി പിന്തുടരുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പഠനം.
ബയോളജി വകുപ്പിൻ്റെ ധനസഹായത്തോടെ നടത്തിയ പഠനത്തിൻ്റെ കണ്ടെത്തലുകൾ ഇൻറർനാഷണൽ ജേണൽ ഓഫ് ഫുഡ് സയൻസസ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ചു.
Advanced Glycation End Products (AGEs) അടങ്ങിയ ഭക്ഷണങ്ങൾ പ്രമേഹ സാധ്യത കൂട്ടുന്നു. ചില ഭക്ഷണങ്ങൾ ഉയർന്ന ഊഷ്മാവിൽ പാകം ചെയ്യുമ്പോൾ പ്രത്യേകിച്ച് സംസ്കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളിൽ ദോഷകരമായ സംയുക്തങ്ങളാണ് ഇവ. ഈ സംയുക്തങ്ങൾ വീക്കം, ഇൻസുലിൻ പ്രതിരോധം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും ഇത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കും.
വറുത്ത ഭക്ഷണങ്ങൾ, ചിപ്‌സ്, വറുത്ത ചിക്കൻ, സമോസ, കുക്കികൾ, കേക്കുകൾ, റെഡിമെയ്‌ഡ് ഭക്ഷണം, മയോന്നൈസ്, ബേക്കൺ, ബീഫ്, കോഴിയിറച്ചി തുടങ്ങിയ ഗ്രിൽ ചെയ്തതോ വറുത്തതോ ആയ മാംസം എന്നിവയെല്ലാം അപകടസാധ്യതകൾ കൂട്ടുമെന്ന് ഗവേഷകർ വെളിപ്പെടുത്തി.
എന്നാൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാൽ തുടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്ന അമിതഭാരവും പൊന്നത്തടിയും ഉള്ള വ്യക്തികൾക്ക് അവരുടെ ശരീരത്തിലെ ഓക്സിഡേറ്റീവ് അളവ് കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.