തിരുവഞ്ചൂരിൽ പ്രവർത്തിച്ചു വരുന്ന സർക്കാർ വ്യദ്ധസദനം ഇവിടുന്ന് മാറ്റുന്നതിന് എതിരെ തിരുവഞ്ചൂർ പബ്ളിക് ലൈബ്രറിയിൽ നടന്ന പ്രതിഷേധ യോഗം ശ്രീ. ചാണ്ടി ഉമ്മൻ MLA ഉദ്ഘാടനം ചെയ്തു




തിരുവഞ്ചൂരിൽ പ്രവർത്തിച്ചു വരുന്ന സർക്കാർ വ്യദ്ധസദനം ഇവിടുന്ന് മാറ്റുന്നതിന് എതിരെ തിരുവഞ്ചൂർ പബ്ളിക് ലൈബ്രറിയിൽ നടന്ന പ്രതിഷേധ യോഗം ശ്രീ. ചാണ്ടി ഉമ്മൻ MLA ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് വ്യദ്ധസദനം സന്ദർശിച്ച MLA ശ്രീ. ചാണ്ടിഉമ്മനോട് അന്തേവാസികൾ തങ്ങൾക്ക് ഇവിടെയുള്ള സൗകര്യങ്ങൾ തികച്ചും പര്യാപ്തമാണെന്നും ഒരു കുടുംബമായി കഴിയുന്ന തങ്ങളെ ഇവിടെ നിന്നും മാറ്റരുതെന്ന് കരഞ്ഞു പറയുന്നുണ്ടായിരുന്നു. അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആശംസകളും പിന്തുണയും അർപ്പിച്ചു കൊണ്ട് ബ്ളോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ലിസമ്മ ബേബി, പഞ്ചായത്ത് വൈസ് പ്രസി. ഷൈലജ റെജി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ശ്രീ.ജിജി നാകമറ്റം പരിസ്ഥിതി, സാമൂഹ്യ പ്രവർത്തകനായ ശ്രീ. പുന്നൻ കുര്യൻ വേങ്കടത്ത്, ലൈബ്രറി പ്രസിഡന്റ് ശ്രീ. KK മാത്യു കോലത്ത്, പഞ്ചായത്ത് അംഗം ശ്രീമതി മോനിമോൾ, ശ്രീ. സുനിൽ കുമാർ കീരനാട്ട് (BJP ജില്ലാ കമ്മറ്റി അംഗം), ശ്രീ. ജോയി കൊറ്റത്തിൽ, ഉമ്മൻ ചാണ്ടി ഫൌണ്ടേഷനു വേണ്ടി ചെയർമാൻ ശ്രീ. ജോയിസ് കൊറ്റത്തിൽ, സുരേഷ് കുമാർ മയൂഖം, ആലീസ് സിബി, പ്രദീഷ് വട്ടത്തിൽ, ഷിനു ചെറിയാന്തറ,  സാംബശിവൻ (കോൺ. ബൂത്ത് പ്രസിഡന്റ്), ശശിധരൻ നായർ കളത്തിൽ ( പുണ്യതീരം റെസിഡൻസ് പ്രസിഡന്റ് എന്നിവർ സംസാരിച്ചു. യോഗത്തെ തുടർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് തുടർ സമര പരിപാടികൾ ആസൂത്രണം ചെയ്യുവാനും ആദ്യ പരിപാടി ആയി 30.10.24 ബുധനാഴ്ച രാവിലെ 10 മണിക്ക്‌ വ്യദ്ധ സദനത്തിന് സമീപം സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ സൂചന ആയി ഉപവാസ സമരം സംഘടിപ്പിക്കുവാനും വ്യദ്ധ സദനം മാറ്റുന്നതിനുള്ള നടപടികൾ തുടർന്നാൽ ശക്തമായ സമര പരമ്പരകളിലേക്ക് നീങ്ങുവാനും തീരുമാനിച്ചു.
أحدث أقدم