ആശുപത്രിയിൽ തീപിടുത്തം, 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം; സംഭവം യു പി യിൽ




ഝാൻസി : ഉത്തർപ്രദേശിലെ ത്സാൻസിയിൽ, മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. 

നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

തീവ്ര പരിചരണ വിഭാഗത്തിൽ അൻപതോളം കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്.

സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ആരോഗ്യ വകുപ്പും പ്രത്യേകം അന്വേഷണം നടത്തും. ഇന്നലെ രാത്രി പത്തരയ്ക്കായിരുന്നു അപകടം ഉണ്ടായത്.
أحدث أقدم