താഴത്തങ്ങാടി വള്ളംകളിയുമായി ബന്ധപ്പെട്ട് 16.11.2024 തീയതി ഉച്ചയ്ക്ക് 02.00 മുതല്‍ കോട്ടയം ടൗണില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍.



കോട്ടയം * കോട്ടയം ടൗണിൽ നിന്നും  കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനിൽ  എത്തി ചാലുകുന്ന്, അറുത്തൂട്ടി, കുരിശുപള്ളി ജംഗ്ഷന്‍, തിരുവാതുക്കല്‍, ഇല്ലിക്കല്‍ വഴി പോകേണ്ടതാണ്.
       
       * കുമരകം ഭാഗത്ത് നിന്നും കോട്ടയം ടൗണിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ ഇല്ലിക്കല്‍, തിരുവാതുക്കല്‍, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാംമ്പടം, പുളിമൂട് ജംഗ്ഷൻ വഴി പോകേണ്ടതാണ്.
       
       *കുമരകം ഭാഗത്ത് നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇല്ലിക്കല്‍ ജംഗ്ഷനിൽ നിന്നും തിരുവാതുക്കല്‍ എത്തി പതിനാറില്‍ചിറ, സിമന്‍റ് ജംഗ്ഷൻ വഴി പോകേണ്ടതാണ്.
       
       * ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്‍റ് ജംഗ്ഷനിൽ  നിന്നും തിരിഞ്ഞ് പതിനാറില്‍ചിറ,  തിരുവാതുക്കല്‍, ഇല്ലിക്കല്‍ ജംഗ്ഷൻ വഴി പോകേണ്ടതാണ്.
       
       * കുമ്മനം, കല്ലുമട  ഭാഗത്തു നിന്നും കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്കു പോകേണ്ടതാണ്.
أحدث أقدم