നിയമലംഘനം: ദുബൈ പൊലിസ് 1,800 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു


ദുബൈ: അനുവദനീയമല്ലാത്ത ഇടങ്ങളിലൂടെ ഓടിച്ചത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളുടെ പേരില്‍ 1,800ഓളം സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തതായി ദുബൈ പൊലിസ് അറിയിച്ചു. അല്‍ റിഫാഅ ജൂറിസ്ഡിക്ഷനിലാണ് അല്‍ റിഫാഅ പൊലിസ് സ്റ്റേഷന്റെയും കൂടി സഹായത്തോടെ സൈക്കിളും ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ശരിയായ രീതിയില്‍ സ്‌ക്ൂട്ടറും സൈക്കിളും  ഓടിക്കാതിരിക്കുക, അനുവദനീയമല്ലാത്ത നടവഴിയിലൂടെ ഓടിക്കുക, സൈക്കിൾ ഗതാഗത നിരോധനം ഉള്ള റോഡിലൂടെ ഓടിക്കുക, മറ്റ് വാഹനങ്ങള്‍ക്കും റോഡ് ഉപയോഗിക്കുന്നവര്‍ക്കും അപകടത്തിന് ഇടയാക്കുന്ന രീതിയില്‍ ഓടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് നടപടി സ്വീകരിച്ചത്. ഇതോടൊപ്പം 251 പേര്‍ക്ക് ഹെല്‍മറ്റ് ധരിക്കാത്തതിനും ഗതാഗത നിയമം പാലിക്കാത്തതിനും ശിക്ഷ നടപടിയുണ്ടാകും


أحدث أقدم