തിരക്ക് കൂടിയിട്ടും ശബരിമലയിൽ സുഗമമായ ദർശനം 20ലധികം സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സംയുക്ത പ്രവർത്തനങ്ങളുടെ ഫലമാണ് ഇതിന് കാരണം



സന്നിധാനം: ഇത്തവണത്തെ ശബരിമല മണ്ഡലകാലം ആരംഭിച്ച് 14 ദിവസം പിന്നിടുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വർധിച്ചിട്ടും സുഗമമായ ദർശനം ഉറപ്പാക്കാനായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്.

20ലധികം സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സംയുക്ത പ്രവർത്തനങ്ങളുടെ ഫലമാണ് ഇതിന് കാരണം. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോർഡ് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

10 ലക്ഷത്തിലധികം ഭക്തരാണ് സീസൺ ആരംഭിച്ചതിനു ശേഷം ശബരിമലയിലെത്തിയത്. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് വ്യാഴാഴ്ചയാണ്. 87,999 പേരാണ് അന്നു ദർശനത്തിനെത്തിയത്. കഴിഞ്ഞ മണ്ഡലകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ആദ്യ 12 ദിവസത്തെ കണക്കനുസരിച്ച് 15,89,12,575 രൂപയുടെ വരുമാന വർധനവുണ്ട്. 63,01,14,111 രൂപയാണ് ആകെ വരുമാനം. അപ്പം, അരവണ വിൽപനയിലും വൻ വർധനവുണ്ട്.
أحدث أقدم