ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങിന്റെ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ സിരീസാണ് ഗ്യാലക്സി എസ്25. ഇതില്‍ ‘ഗ്യാലക്സി എസ്25 സ്ലിം’ എന്നൊരു മോഡല്‍ കൂടിയുണ്ടാകും. ഈ ഫോണിന്റെ ക്യാമറ ഫീച്ചറുകളും ലോഞ്ച് സമയവും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
ആഗോളവിപണിയില്‍ 2025 ജനുവരിയിലാവും സാംസങ് ഗ്യാലക്സി എസ്25 സിരീസ് പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എസ്25 സ്ലിം വൈകിയാവും വിപണിയിലേക്ക് എത്തുക. ഈ ഫോണിന്റെ ക്യാമറ ഫീച്ചറുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സാംസങ് ഗ്യാലക്സി എസ്25 സ്ലിമ്മിന് ട്രിപ്പിള്‍-ക്യാമറ സെറ്റപ്പ് വരുമെന്നാണ് സൂചന. ഫീച്ചറുകളില്‍ ഗ്യാലക്സി എസ്25 അള്‍ട്രയുടെ താഴെയാണ് വരികയെങ്കിലും സ്ലിം മോഡല്‍ അത്ര മോശമാക്കില്ല. 200 മെഗാപിക്സല്‍ ഐസോസെല്‍ എച്ച്പി5 സെന്‍സറായിരിക്കും പ്രധാന ക്യാമറയ്ക്കുണ്ടാവുക. ഇതിനൊപ്പം 50 എംപിയുടെ ഐസോസെല്‍ ജെഎന്‍5 സെന്‍സറുകള്‍ അള്‍ട്രാ-വൈഡ്, ടെലിഫോട്ടോ ലെന്‍സുകള്‍ക്ക് വരുമെന്നും പ്രമുഖ ടിപ്സ്റ്ററായ സഞ്ജയ് ചൗധരി അവകാശപ്പെട്ടു. സാംസങിന്റെ ഓള് ലെന്‍സസ് പ്രിസം (ALoP) സാങ്കേതികവിദ്യയിലാണ് സാംസങ് ഗ്യാലക്സി എസ്25 സ്ലിം എത്തുകയെന്നും സൂചനയുണ്ട്.