ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച സംഭവത്തിൽ വന്‍ ട്വിസ്റ്റ്; സ്ഫോടനത്തിനു കാരണം ചെറുബോംബ് !!സ്‌ഫോടനത്തില്‍ യുവതിയുടെ 2 കൈപ്പത്തികളും അറ്റുപോയിരുന്നു.



ബംഗളൂരു: കര്‍ണാടകയില്‍ പാഴ്‌സലായെത്തിയ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ കൈവിരലുകൾ അറ്റുപോയ സംഭവത്തിൽ വന്‍ ട്വിസ്റ്റ്. ഹെയര്‍ ഡ്രേയറിനുള്ളില്‍ ചെറുബോംബ് ഉണ്ടായിരുന്നുവെന്നും ഇതാണ് സ്ഫോടനത്തിനു കാരണമായതെന്നും പൊലീസ് കണ്ടെത്തി.

ഈ മാസം 15ന് ബാഗൽകോട്ടിലായിരുന്നു സംഭവം. അപകടം കൊലപാതകശ്രമമാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അയൽവാസിയായ ശ്രീകലയുടെ പേരിൽ വന്ന പാഴ്‌സൽ യുവതി തുറന്ന് ഹെയർ ഡ്രയർ പ്രവർത്തിച്ചപോഴായിരുന്നു സ്ഫോടനം. വിശദമായ പരിശോധനയിലാണ് ഹെയര്‍ ഡ്രയറിനുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായി കണ്ടെത്തുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൊപ്പല്‍ സ്വദേശി സിദ്ദപ്പ ശീലാവന്ത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ശശികലയെ കൊല്ലാനായിരുന്നു ഇയാളുടെ പദ്ധതി‍യെന്നും പൊലീസ് കണ്ടെത്തി. അപകടത്തില്‍പ്പെട്ട ബാഗേല്‍കോട്ട് സ്വദേശിനിയായ ബസവരാജേശ്വരിയുമായി സിദ്ദപ്പ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധത്തെ അയല്‍ക്കാരിയായ ശശികല എതിര്‍ത്തിരുന്നു. ഇതിൽ പ്രതികാരം വീട്ടാനായി സിദ്ദപ്പ ശശികലയുടെ പേരില്‍ പാഴ്‌സല്‍ അയക്കുകയായിരുന്നു. ഇതിനായി ഹെയർ ഡ്രയർ വാങ്ങിയ ശേഷം ക്വാറികളിൽ ഉപയോഗിക്കുന്ന ഡിറ്റണേറ്റർ സ്ഥാപിച്ചു. ഖനികളിലും മറ്റും ജോലി ചെയ്തിരുന്നതിനാല്‍ സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ സിദ്ദപ്പയ്ക്ക് മുന്‍പരിചയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

എന്നാല്‍ പാഴ്‌സല്‍ വീട്ടിലെത്തുമ്പോള്‍ ശശികല വീട്ടിലില്ലാതിരുന്നതിനാൽ ബസവരാജേശ്വരി ഇതുവാങ്ങുകയും പാഴ്‌സല്‍ എന്താണെന്ന് അറിയാന്‍ തുറന്നുനോക്കിയപതോടെ കയ്യിരുന്ന് ഹെയര്‍ഡ്രയര്‍ പാഴ്‌സല്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ യുവതിയുടെ 2 കൈപ്പത്തികളും അറ്റുപോയി.യുവതി അപകടനില തരണം ചെയ്‌തു.


أحدث أقدم