പ്രിന്‍സ് ലോലശ്ശേരി സെബാസ്റ്റ്യന്‍ എന്നയാള്‍ക്കാണ് സമ്മാനം ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഷാര്‍ജയിലാണ് പ്രിന്‍സ് താമസിക്കുന്നത്.
എഞ്ചിനിയറായ പ്രിന്‍സ് കഴിഞ്ഞ എട്ടുവര്‍ഷമായി യു എ ഇയിലാണ് താമസിക്കുന്നത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനമടിച്ച സന്തോഷത്തിലാണ് പ്രിന്‍സും കുടുംബവും. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രിന്‍സ് ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്.
സമ്മാനം ലഭിച്ച വിവരം സുഹൃത്തുക്കളില്‍ നിന്നാണ് പ്രിന്‍സ് അറിഞ്ഞത്. എങ്കിലും കേട്ടപാടെ വിശ്വസിച്ചില്ല. ഷോ അവതാരകരായ റിച്ചഡില്‍ നിന്നും ബൗച്രയില്‍ നിന്നും ഫോണ്‍ കോള്‍ ലഭിച്ചപ്പോഴാണ് ഉറപ്പിച്ചത്. ഒക്ടോബര്‍ 4-നാണ് ഭാഗ്യം കൊണ്ടുവന്ന 197281 എന്ന നമ്പറിലുള്ള ടിക്കറ്റ് പ്രിന്‍സ് വാങ്ങിയത്.
സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് പ്രിന്‍സിന് സമ്മാനത്തുക ലഭിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് മക്കളെ നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
സമ്മാനത്തുക കയ്പ്പറ്റിയ ശേഷം ആദ്യം തന്റെ മക്കളെ തിരികെ കൊണ്ടുവരുകയും ഇവിടെ പഠിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യും. സമ്മാനത്തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാറ്റിവെക്കുമെന്നും പ്രിന്‍സ് പറഞ്ഞു.