500 രൂപയുടെ വ്യാജ നോട്ടുകൾ: പുതിയ വെല്ലുവിളി







നമ്മുടെ പേഴ്സില്‍ കിടക്കുന്ന 500 രൂപ നോട്ട് വ്യാജമാണോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. കാരണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 500 രൂപയുടെ വ്യാജ നോട്ടുകളില്‍ 317 ശതമാനം വര്‍ധനവുണ്ടായതായാണ് കണക്കുകള്‍. കേന്ദ്ര ധനമന്ത്രാലയം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം, 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 21,865 ദശലക്ഷം വ്യാജ കറന്‍സികള്‍ ഉണ്ടായിരുന്നത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 91,110 ദശലക്ഷം കറന്‍സികളായി വര്‍ധിച്ചു. അതേ സമയം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 15 ശതമാനം കുറഞ്ഞിട്ടുണ്ട്, ഈ കാലയളവില്‍ വ്യാജ നോട്ടുകളുടെ എണ്ണം 85,711 ദശലക്ഷം ആയി.

أحدث أقدم