പനിബാധിച്ച് മരിച്ച പതിനേഴുകാരി 5 മാസം ഗർഭിണി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്



ആലപ്പുഴ: ആലപ്പുഴയിൽ പനിബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പതിനേഴുകാരി 5 മാസം ഗർഭിണിയായിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെണ്‍കുട്ടി അമിതമായി മരുന്നുകഴിച്ചതായും സംശയമുണ്ട്. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അസ്വാഭാവിക മരണത്തിന് അടൂര്‍ പൊലീസ് കേസ് എടുത്തു.

നാലു ദിവസം മുൻപാണ്പെൺകുട്ടിയെ പനി ബാധിച്ച് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ചാണ് പെണ്‍കുട്ടി മരിച്ചത്.

മെഡിക്കല്‍ കോളെജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തു വന്നത്. കിഡ്‌നിക്കും തകരാറുണ്ടായിരുന്നു. അമിത ഗുളിക കഴിച്ചിരുന്നതായുള്ള സംശയവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പരാമർശിക്കുന്നുണ്ട്. പിന്നാലെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി അടൂര്‍ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

أحدث أقدم