തൃശൂരില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേയ്ക്ക് തടിലോറി പാഞ്ഞു കയറി ; അഞ്ച് മരണം, 7 പേര്‍ക്ക് പരിക്ക്



തൃശൂര്‍: നാട്ടികയില്‍ തടികയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേര്‍ക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. 2കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. ഇവര്‍ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.

പുലര്‍ച്ചെ 4 നാണ് അപകടം  സംഭവിച്ചത്. കിടന്നുറങ്ങിയ സംഘത്തില്‍ 10 പേര്‍ ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് പെരുമ്പാവൂരിലേയ്ക്ക് പോവുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. തടി കയറ്റി കണ്ണൂരില്‍ നിന്ന് വന്ന ലോറിയാണ് ആളുകള്‍ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
أحدث أقدم