സോഷ്യൽ മീഡിയയിൽ എല്ലാവരും ഇഷ്ടപ്പെടുന്ന സ്റ്റാര്‍സ് ആണ് പ്രവീണ്‍ പ്രണവ് യൂട്യൂബര്‍സ്. ഇരുവരും ഒന്നിച്ചുള്ള യൂട്യൂബ് ചാനലിന് 4 മില്യണ്‍ ആളുകളാണ് കാഴ്ചക്കാരായിട്ടുള്ളത്. നിരവധി ഡാൻസ് റീൽസിലൂടെ പ്രേക്ഷകർക്ക് വളരെ പരിചിതരാണ് ഈ ചേട്ടനും അനിയനും.ഇരുവരുടെയും ഡാൻസ് റീൽസുകൾക്കും സ്കിറ്റുകൾക്കും ആരാധകർ ഏറെയാണ്.അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള വീഡിയോയും ഇവര്‍ പങ്കുവയ്ക്കാറുണ്ട്. ഈ വര്‍ഷമാണ് പ്രവീണിന്റെ വിവാഹം നടന്നത്.സുഹൃത്ത് മൃദുലയാണ് വധു. കോളേജിൽവെച്ച് തുടങ്ങിയ പ്രണയമാണ് ഇരുവരെയും ഒന്നിപ്പിച്ചത്. പതുകെ പ്രവീൺ പ്രണവ് യൂട്യൂബ് ചാനലിൽ മൃദുലയും പ്രത്യക്ഷപ്പെട്ടുത്തുടങ്ങിയിരുന്നു.
ഇപ്പോഴിതാ കുടുംബത്തിലെ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ വെളിപ്പെടുത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രവീണും മൃദുലയും. ചാനലിനെ തുടർന്നുണ്ടായ തർക്കത്തിൽ വീട്ടിൽ അച്ഛനും സഹോദരനും അമ്മയുമായും വാക്കുതർക്കം ഉണ്ടാകുകയും അത് അടിയിൽ കലാശിക്കുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ. പ്രവീണിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മൃദുലയെ ഗർഭിണിയാണെന്ന പരിഗണനപോലും നൽകാതെ കുടുംബാംഗങ്ങൾ ആക്രമിക്കുകയും നിലത്ത് വീഴുകയും ചെയ്തു. പ്രവീണിന്റെ ദേഹത്തും പരുക്കുകൾ പറ്റി. സംഭവത്തിൽ ഇരുവരും കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരുന്നുവെങ്കിലും മാതാപിതാക്കൾ ആയതുകൊണ്ട് കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്നാണ് ഇരുവരും പറയുന്നത്.
സഹോദരനായ കൊച്ചുവിനാണ് വീട്ടിൽ ഏറ്റവും കൂടുതൽ പരിഗണന ലഭിച്ചിട്ടുള്ളതെന്നും. ഭാര്യയെ സ്നേഹിക്കുന്നവരെല്ലാം പെൺകോന്തന്മാരാണ്. ഈ വീട് താൻ പണിയെടുത്ത് ഉണ്ടാക്കിയതാണെന്നും മൃദുലയുമായി ഒരുനിമിഷം വീട്ടിൽ തുടരരുതെന്നും ഇറങ്ങി പോകണമെന്നും വളരെ മോശമായ രീതിയിൽ അച്ഛൻ പെരുമാറുന്ന വീഡിയോ സഹിതമാണ് പ്രവീൺ ഇന്നലെ തെളിവുകളായി പുറത്തുവിട്ടത്. സഹോദരൻ പല തവണ മദ്യപിച്ച് വീട്ടിൽ വരികയും തുടരെ പ്രശ്നങ്ങൾ ഉണ്ടാകുന്നതും പതിവായിരുന്നു. പല സമയത്തും പേടിച്ചാണ് താൻ ആ വീട്ടിൽ കഴിഞ്ഞിരുന്നതെന്നും മൃദുല പറയുന്നു. ഇനി വീട്ടിലേക്ക് പോകാൻ തനിക്ക് പേടിയാണെന്നും ഒരിക്കലും തിരിച്ച് പോകില്ലെന്നും ഇരുവരും വീഡിയോയിൽ പറയുന്നു.