കൊച്ചിയിൽ നിന്ന് ഡബ്ലിനിലേക്ക് എയർ ഇന്ത്യയുടെ പുതിയ സർവീസ്



കൊച്ചിയിൽ നിന്ന് അയർലണ്ടിലെ ഡബ്ലിനിലേക്ക് എയർ ഇന്ത്യയുടെ പുതിയ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. കൊച്ചി (COK), അയർലണ്ടിലെ ഡബ്ലിൻ (DUB) എന്നിവിടങ്ങളിൽ നേരിട്ടുള്ള വിമാന സർവീസുകൾ നടത്തും. കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ടിനെയും ഡബ്ലിൻ എയർപോർട്ടിനെയും ബന്ധിപ്പിച്ച് എയർ ഇന്ത്യ നേരിട്ട് ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നതിനുള്ള ചർച്ചയിലാണെന്ന് സൗത്ത് ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ സ്ഥിരീകരിച്ചതായി കൊച്ചിൻ എവിയേഷൻ ഇൻ്റഗ്രാം ചാനൽ റിപ്പോർട്ട് ചെയ്തു. രണ്ട് നഗരങ്ങൾക്കുമിടയിൽ പ്രതിദിനം 118 യാത്രക്കാർ സഞ്ചരിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി (സിയാൽ) സമാനമായ ചർച്ചകൾ നടന്നിട്ടുണ്ട്. കൂടാതെ ഇന്ത്യൻ, ഐറിഷ് അധികാരികൾ തമ്മിൽ കൂടുതൽ ചർച്ചകൾ സജീവമാണ്. ഇന്ത്യയ്ക്കും അയർലൻഡിനുമിടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് കണക്റ്റിവിറ്റിയും സൗകര്യവും വർധിപ്പിച്ച് ആഴ്‌ചയിൽ മൂന്ന് സർവീസ് നടത്താനാണ് പദ്ധതി.


أحدث أقدم