സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം


66-ാം സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് ദീപശിഖ തെളിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തി. മന്ത്രി വി. ശിവൻകുട്ടി കായിക മേള ഉദ്ഘാടനം ചെയ്തു. ദര്‍ബാര്‍ ഹാളില്‍ നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണം വൈകിട്ടോടെ പ്രധാന വേദിയില്‍ എത്തി. മുഖ്യമന്ത്രിയുടെ എവറോളിങ് ട്രോഫി, മേളയുടെ ഭാഗ്യ ചിഹ്നമായ തക്കുടു എന്നിവ അണിനിരത്തിയ ദീപശിഖാ പ്രയാണം എം ജി റോഡ് വഴിയാണ് പ്രധാന വേദിയിലെത്തിയത്.

സാംസ്കാരിക പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച മുതൽ നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങൾ മേളയിൽ പങ്കെടു

സ്റ്റേഡിയത്തിൽ വെച്ച് ഹൈജംപ് താരം ജുവൽ തോമസ് ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് വനിത ഫുട്ബോൾ താരങ്ങളായ അഖില, ശിൽജി ഷാജ, സ്പെഷ്യൽ വിദ്യാർഥികളായ യശ്വിത, അനു ബിനു എന്നിവർക്ക് ദീപശിഖ കൈമാറി.

‌ഇവരിൽ നിന്നും മന്ത്രി ശിവൻകുട്ടി, പി.ആർ. ശ്രീജേഷ് എന്നിവർ ചേർന്ന് ദീപശിഖ ഏറ്റുവാങ്ങി. ഇതിനുശേഷം മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടുവിന്‍റെ കൈകളിലുള്ള വലിയ ദീപശിഖ പി.ആർ. ശ്രീജേഷ് തെളിയിച്ചു. സ്പെഷൽ സ്കൂൾ വിദ്യാർഥി ശ്രീലക്ഷ്മിക്കൊപ്പമാണ് ശ്രീജേഷ് ദീപശിഖ തെളിയിച്ചത്.

أحدث أقدم