വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ പിതാവിനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി !!



തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ബിജു (40) ആണ് മരിച്ചത്. ഈ മാസം 17നായിരുന്നു സംഭവം. പ്രതിയായ മടത്തറ സ്വദേശി രാജീവിനെ പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു.

ബിജുവിന്റെ വീട്ടിലെത്തിയ രാജീവ് മകളെ വിവാഹം കഴിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിജു ഇതിന് തയാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതര്‍ക്കത്തിൽ ഏർപ്പെടുകയായിരുന്നു. മകള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഇപ്പോള്‍ വിവാഹം നടത്താന്‍ കഴിയില്ലെന്നും ബിജു അറിയിച്ചതായാണ് പറയുന്നത്.

എന്നാൽ പ്രകോപിതനായ രാജീവ് അവിടെയുണ്ടായിരുന്ന കല്ല് ഉപയോഗിച്ച് ബിജുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ബിജു ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് മരിച്ചത്.
أحدث أقدم