തിരുവനന്തപുരത്തും കോട്ടയത്തും ലഹരി വേട്ട



തിരുവനന്തപുരം: നാവായിക്കുളത്ത് 1.5 കിലോ ഗ്രാം കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം സ്വദേശി അശോകൻ (54) എന്നയാളാണ് അറസ്റ്റിലായത്. വർക്കല എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവൻ്റീവ് ഓഫീസർ കെ.സുദർശനൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ രതീശൻ ചെട്ടിയാർ, വിജയകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ലിബിൻ, അരുൺ മോഹൻ, സിവിൽ എക്സൈസ് ഓഫീസർ രതീഷ്.എം.ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രഞ്ജു എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.


أحدث أقدم