സെക്രട്ടേറിയേറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് പരുക്ക്


തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി വീണ് വനിതാ ജീവനക്കാരിക്ക് പരുക്ക്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരുക്കേറ്റത്.

അനക്സ് വണിലെ ശുചിമുറിയിലാണ് അപകടം നടന്നത്. പരിക്കേറ്റ ജീവനക്കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്ന് കിംസ് ആശുപത്രിയിലേക്ക് മാറ്റി.

أحدث أقدم