ദളിത് വിദ്യാർത്ഥിയെക്കൊണ്ട് ഛർദ്ദി കോരിച്ചു !! സംഭവം കേരളത്തിൽ… ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്കൂള്‍ പ്രതിക്കൂട്ടില്‍,പരാതി നൽകിയിട്ടും മാനേജ്മെൻ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ദളിത് സംഘടനകൾ



ഇടുക്കി ജില്ലയിലെ സ്ലീവാമലയിലുള്ള സെൻ്റ് ബെനഡിക്‌ട്‌സ് എൽപി സ്കൂളിനെതിരെ ഗുരുതരമായ ആരോപണവുമായി രണ്ടാം ക്ലാസുകാരനായ ദളിത് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ. മകനായ പ്രണവ് സിജോയിയെക്കൊണ്ട് ഈ മാസം 13ന് അവൻ്റെ ക്ലാസ് ടീച്ചർ മരിയ ജോസഫ് സഹപാഠിയുടെ ഛർദ്ദി കോരി വൃത്തിയാക്കിച്ചെന്നാണ് പരാതി. അത്രയും കുട്ടികളുണ്ടായിട്ടും ജാതിയിൽ താഴ്ന്നവനായത് കൊണ്ടാണ് മകന് ഈ അവസ്ഥ നേരിടേണ്ടി വന്നതെന്ന് മാതാപിതാക്കൾ വിദ്യാഭ്യാസ വകുപ്പിന് നൽകിയ പരാതിയിൽ പറയുന്നു. മകന്‍ നേരിട്ട അവസ്ഥ ചൂടിക്കാട്ടി സ്‌കൂൾ പ്രിൻസിപ്പലിനും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയിട്ടും ഉത്തരവാദിയായ അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിച്ചില്ല. തുടർന്ന് ഉടുമ്പൻചോല പോലീസിന് പരാതി നൽകിയെന്ന് അമ്മ പറഞ്ഞു.

പനിയും മറ്റ് അസുഖങ്ങൾ മൂലം പ്രണവിൻ്റെ സഹപാഠിയായ ഒരു കുട്ടി ക്ലാസ് റൂമിൽ ഛർദ്ദിച്ചു. തുടർന്ന് ക്ലാസ് ടീച്ചർ അത് കോരിക്കളയാൻ തൻ്റെ മകനോട് ആവശ്യപ്പെടുകയായിരുന്നു. ആറര വയസുള്ള കുട്ടി അതിന് വിസമ്മതിച്ചു. എന്നാൽ ക്ലാസ് ടീച്ചർ അവനോട് ദേഷ്യപ്പെടുകയും കോരിക്കളയാൻ ആവർത്തിക്കുകയും ചെയ്തു. ഭയന്ന കുട്ടി ഛർദ്ദി കോരുകയും ചെയ്തെന്ന് അമ്മ പ്രിയങ്ക പറയുന്നു.

പനിയും മറ്റ് അസുഖങ്ങൾ മൂലം പ്രണവിൻ്റെ സഹപാഠിയായ ഒരു കുട്ടി ക്ലാസ് റൂമിൽ ഛർദ്ദിച്ചു. തുടർന്ന് ക്ലാസ് ടീച്ചർ അത് കോരിക്കളയാൻ തൻ്റെ മകനോട് ആവശ്യപ്പെടുകയായിരുന്നു. ആറര വയസുള്ള കുട്ടി അതിന് വിസമ്മതിച്ചു. എന്നാൽ ക്ലാസ് ടീച്ചർ അവനോട് ദേഷ്യപ്പെടുകയും കോരിക്കളയാൻ ആവർത്തിക്കുകയും ചെയ്തു. ഭയന്ന കുട്ടി ഛർദ്ദി കോരുകയും ചെയ്തെന്ന് അമ്മ പ്രിയങ്ക പറയുന്നു.

ഒപ്പം പഠിക്കുന്ന നികേത് എന്ന കുട്ടി സഹായിക്കാമെന്ന് പറഞ്ഞെങ്കിലും അധ്യാപിക വിലക്കി. പ്രണവ് ഒറ്റക്ക് ചെയ്താൽ മതിയെന്ന് നിർദ്ദേശിക്കുകയുമായിരുന്നു എന്നും അമ്മ പറഞ്ഞു. സംഭവം നടന്ന ദിവസം ഇക്കാര്യം പ്രണവ് വീട്ടില്‍ പറഞ്ഞിരുന്നില്ല. പിറ്റേന്ന് രാവിലെ കുട്ടി കരഞ്ഞുകൊണ്ട് സ്കൂളിൽ പോകാൻ തയ്യാറായില്ല. ക്ലാസിലെ മോശം പ്രകടനം കാരണമാണ് അവൻ അങ്ങനെ പറയുന്നത് എന്നാണ് കരുതിയത്. പിന്നീട് നവംബർ 20നാണ് തൻ്റെ മകൻ നേരിട്ട ദുരവസ്ഥയെ കുറിച്ച് അറിയുന്നതെന്ന്പ്രിയങ്ക വ്യക്തമാക്കി. സഹപാഠിയുടെ അമ്മയെ ബസിൽ വച്ച്‌ കണ്ടപ്പോഴാണ് സ്കൂളിൽ നടന്ന സംഭവം അറിയുന്നത്. ഉടൻ തന്നെ പ്രിൻസിപ്പലിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

സംഭവത്തെക്കുറിച്ച് സ്കൂൾ പ്രിൻസിപ്പൽ സൂസമ്മ ജോസഫിന് ആദ്യം അറിയുമായിരുന്നില്ല. വിവരം അറിഞ്ഞ പ്രിൻസിപ്പൽ അന്വേഷണം നടത്താമെന്ന് ഉറപ്പ് നൽകി. അന്വേഷണത്തിൽ ആരോപണം സ്ഥിരീകരിച്ച പ്രിൻസിപ്പൽ അധ്യാപികയ്ക്ക് താക്കീത് നല്‍കിയെന്ന് അറിയിക്കുകയായിരുന്നു. മാനേജ്‌മെൻ്റിന് എടുക്കാവുന്ന പരമാവധി നടപടിയാണ് ഇത് എന്നായിരുന്നു അവർ പ്രിയങ്കയോട് പറഞ്ഞത്. ഈ മറുപടിയിൽ തൃപ്തയാവാതെ പ്രിയങ്ക അസിസ്റ്റൻ്റ് എഡ്യൂക്കേഷൻ ഓഫീസർക്ക് (എഇഒ) രേഖാമൂലം പരാതി നൽകുകയായിരുന്നു. സെൻ്റ് ബെനഡിക്ട് എയ്ഡഡ് സ്‌കൂളായതിനാൽ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം പരിമിതമാണെന്ന് എഇഒ ഓഫീസ് അധികൃതർ അറിയിച്ചു

ഒരു കുട്ടിക്കും ഇത്തരം വിവേചനപരമായ പെരുമാറ്റം വീണ്ടും നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് താൻ പോലീസിനെ സമീപിച്ചതെന്ന് പ്രിയങ്ക പറയുന്നു. ‘ഒരു ആറുവയസുകാരൻ്റെ മനസിനെ ആഴത്തിൽ മുറിവേൽപ്പിക്കുന്നഅനുഭവമാണ് മകന് നേരിടേണ്ടി വന്നത്. സ്‌കൂൾ ക്ലീനിംഗ് സ്റ്റാഫിനെയാണ് ഇത്തരം ജോലികൾക്കായി നിയോഗിക്കുന്നത്. ഇത്തരമൊരു ജോലി ചെയ്യാൻ നിർബന്ധിക്കാൻ അധ്യാപകര്‍ക്ക് അവകാശമില്ല. ഇത് തികഞ്ഞ അനീതിയും ജാതീയതയുമാണെന്ന് പ്രിയങ്ക പറഞ്ഞു.

വിഷയം മറ്റ് രക്ഷിതാക്കളുടെ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. അധ്യാപികയ്ക്ക് എതിരെ നടപടി വേണമെന്ന ആവശ്യവുമായി വിവിധ ദളിത് സംഘടനകളും രംഗത്തെത്തി. മാതൃകാപരമായി നടപടി സ്വീകരിക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടതായിട്ടാണ് അവരുടെ വിമശർനം. വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. അധ്യാപിക കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ പിരിച്ചുവിടണം. എന്നാൽ പരാതി നൽകിയിട്ടും മാനേജ്മെൻ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ദളിത് സംഘടനകൾ പറയുന്നു.
أحدث أقدم