രാജ്യത്തെ വ്യാപാരി സമൂഹം ഇ-കൊമേഴ്സ് കമ്പനികൾക്കെതിരെ പലപ്പോഴായി രംഗത്ത് വന്നിരുന്നു. ഇ-കൊമേഴ്സ് കമ്പനികൾ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുന്നതിനെ എതിർത്താണ് റീടെയ്ൽ വ്യാപാരികൾ കേന്ദ്ര സർക്കാരിനടക്കം പരാതി നൽകിയത്.
ആമസോണും ഫ്ലിപ്‌കാർട്ടും തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ തിരഞ്ഞെടുത്ത വിൽപ്പനക്കാരെ മുൻനിർത്തി മത്സര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ നേരത്തെ കണ്ടെത്തിയിരുന്നു.