അയൽവാസിയായ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; വ്‌ളോഗർ അറസ്റ്റിൽ,,കോടതിയിൽ കൊണ്ടുപോകുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ഇയാൾ ശ്രമിച്ചു


അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകർത്തിയ യൂട്യൂബ് വ്‌ളോഗർ അറസ്റ്റിൽ. തൃശ്ശൂർ മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നിയാണ്(32) പിടിയിലായത്. കോടതിയിൽ കൊണ്ടുപോകുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ഇയാൾ ശ്രമിച്ചു

അഞ്ച് മാസം മുമ്പ് പ്രതിയുടെ വീട്ടിൽ കളിക്കാൻ വന്ന കുഞ്ഞിനെ എടുക്കാൻ വന്ന യുവതിയെ മുറിക്കുള്ളിൽ അടച്ചിട്ട് പീഡിപ്പിക്കുകയും വീഡിയോ പകർത്തുകയുമായിരുന്നു. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു

പീഡനം തുടർന്നതോടെ യുവതി ഭർത്താവിനോട് വിവരം തുറന്നു പറയുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. ഇതോടെ ബിനീഷ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. 2022ൽ നിലമ്പൂരിൽ സ്ത്രീപീഡനത്തിനും 2017ൽ അതിരിപ്പള്ളിയിൽ വിസ തട്ടിപ്പിലും ഇയാൾക്കെതിരെ കേസുകളുണ്ട്.



أحدث أقدم