മണർകാട്അരീപറമ്പ് അമ്പലത്തിന് സമീപം വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.



മണർകാട് സ്വദേശി യായ ഉമ്പക്കാട്ട് കുന്നും പുറം വീട്ടിൽ 44വയസ്സുള്ള ബിന്ദു 26/10/2024 തീയതി അരീപറമ്പ് മഹാദേവ ക്ഷേത്രത്തിന് പടിഞ്ഞാറു വശം ഒറവക്കൽ  ഏഴാം മൈൽ റോഡരുകിലെ കൃഷിയിടത്തിലുള്ള മോട്ടോർ പുരയിൽ കെട്ടി തൂങ്ങി മരണപ്പെട്ട കേസിൽ മണർകാട് പോലീസ് അന്വേഷണം നടത്തിയതിൽ മരണപ്പെട്ടു പോയ ബിന്ദു വിന്റെ ഭർത്താവ് പ്രമോദ് അറസ്റ്റിലായി. ആത്മ ഹത്യ പ്രേരണ കുറ്റം ചുമത്തി യാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മരണത്തിന് മുൻപ് പ്രതിയിൽ നിന്നും ബിന്ദു വിന് കടുത്ത ശാരീരികവും മാനസികവുമായ പീഡനം ഏൽക്കേണ്ടി വന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. കോടതി യിൽ ഹാജറാക്കിയ പ്രതിയെ രിമാൻഡ് ചെയ്തു. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശനുസരണം, പൊൻകുന്നം ഡി വൈ എസ് പി അനിൽ കുമാർ, മണർകാട് പോലീസ് ഇൻസ്‌പെക്ടർ അനിൽ ജോർജ്, സബ് ഇൻസ്‌പെക്ടർ സജീർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സുനു, സീനിയർ സിവിൽ പോലീസ് ഓഫീസർ തോമസ് രാജു, സിവിൽ പോലീസ് ഓഫീസർ വിനോദ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്
أحدث أقدم