ഗാന്ധിയെ ചെറുതായൊന്ന് വെടിവച്ചു കൊന്നു, അതേയുള്ളൂ; പരാമർശം നടത്തിയത് സിപിഎം നേതാവ് എം സ്വരാജോ?


ടെലിവിഷൻ ചർച്ചകളിൽ ബിജെപിക്കായി തീപ്പൊരി പോരാട്ടം നടത്തിയ സന്ദീപ് വാര്യർ ശ്രദ്ധേയനായത്. പല ചർച്ചകളിലും കടുത്ത പ്രയോഗങ്ങളും നേരിട്ടുളള പോർവിളികളും പതിവായിരുന്നു. ഒരു തരത്തിൽ ഒരു തരത്തിലുളവാകുന്നു ഒരു തരത്തിൽ. ഇതിൽ പ്രധാനം 'ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവച്ചു കൊന്നു' എന്നതും കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുമായി നേരിട്ട് നടന്ന പോർവിളിയുമാണ്.

പ്രതിപക്ഷനേതാവിനെ സർക്കാർ ചാലക് ആക്കുന്നതിൻ്റെ ഉദ്ദേശ്യമെന്ത്, എന്ന വിഷയത്തിൽ മനോരമ ചാനലിൽ നടന്ന ചർച്ചയിലാണ് ഗാന്ധിവധം സംബന്ധിച്ച വിവാദ പരാമർശം ഉണ്ടായത്. ബിജെപിക്കായി സന്ദീപ് വാര്യരും സിപിഎമ്മിൽ നിന്നും എം സ്വരാജും കോൺഗ്രസിൽ നിന്നും ജോസഫ് വാഴയ്ക്കനുമാണ് പങ്കെടുത്തത്. എം സ്വരാജ് ആർഎസ്എസിനെ രൂക്ഷമായി വിമർശിച്ചാണ് സംസാരിച്ചത്. ആർഎസ്എസ് എന്ന് പറയുന്നത് തന്നെ മനുഷ്യത്വമുള്ളവർക്ക് അപമാനമാണ്, എണ്ണിയാൽ ഒടുങ്ങാത്ത വർഗീയ സംഘട്ടനങ്ങളിലൂടെ ആളുകളെ കൊന്നതിൻ്റെ രക്തവുമായി ആർഎസ്എസ് ഇന്ത്യ ചരിത്രത്തിൽ നിലകൊള്ളുന്നു. മഹാത്മാഗാന്ധി ആർഎസ്എസ് ആണെന്ന നിലയിൽ സന്ദീപ് സംസാരിച്ചത് കടന്ന കൈയായിപ്പോയി. ധ്വജം ഉയർന്ന് എന്നാണ് പറഞ്ഞത്. ധ്വജം ഉയർന്നതിലെ നന്ദി സൂചകമായിട്ടാണോ എന്നറിയില്ല, ഗാന്ധിജിയെ ചെറുതായൊന്ന് വെടിവച്ചു കൊന്നു എന്നാണ് ചരിത്രം പറയുന്നത്. എന്നിട്ടും കലി തീരാതെ ബിജെപി എംപി ഇപ്പോഴും ഗാന്ധിജിയുടെ കോലം ഉണ്ടാക്കി വെടിവയ്ക്കുകയാണെന്ന് സ്വരാജ് വിമർശിച്ചു. പിന്നാലെ കോൺഗ്രസ് പ്രതിനിധി ജോസഫ് വാഴക്കനും ബിജെപി ആർഎസ്എസ് വിമർശനം ഉന്നയിച്ചു.

ഇതിനുശേഷം അവതാരകനായ അയ്യപ്പദാസ് വീണ്ടു സ്വരാജിലേക്ക് പോയപ്പോൾ സന്ദീപ് വാര്യർ അസ്വസ്ഥനായി. തനിക്ക് അവസരം നൽകിയില്ലെന്ന് ആരോപിച്ച് ക്ഷോഭിച്ചു. സിപിഎം പ്രതിനിധി അവതാരകനെ മുട്ടിലിഴയ്ക്കുകയാണെന്ന് പരിഹസിച്ചു. ഈ തർക്കത്തിന്പിന്നാലെയാണ് വിവാദ പരാമർശം ഉണ്ടായത്.


أحدث أقدم