മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ച നടൻ ഗണപതിക്കെതിരെ കേസ്





മദ്യലഹരിയിൽ അപകടകരമായി വാഹനമോടിക്കുകയും പോലീസ് നിർദേശങ്ങൾ അവഗണിക്കുകയും ചെയ്ത നടൻ ഗണപതിക്കെതിരെ കേസെടുത്ത് പോലീസ്. ദേശീയപാതയിൽ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണു നടൻ അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. അത്താണി, ആലുവ എന്നിവിടങ്ങളിൽ നടന്റെ വാഹനം പോലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ ഓടിച്ചുപോയി. തുടർന്ന് കളമശേരിയിൽ വെച്ച് വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. 

ഞായറാഴ്ച രാത്രി എറണാകുളം എസിപിയുടെ വാഹനത്തിനു മുന്നിലായിരുന്നു നടന്റെ അഭ്യാസം. ദേശീയപാതയിലെ ലെയ്നുകൾ മാറിമാറി അമിതവേഗത്തിൽ അപകടകരമായി കാർ ഓടിക്കുന്നത് എറണാകുളം എസിപിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.


أحدث أقدم