സിംബാബ്‍വെയില്‍ വാട്‌സ്ആപ്പിനു പുതിയ നിയമം : വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാകാൻ സിംബാബ്‍വെയില്‍ ലൈസൻസ് ഫീസടയ്ക്കണമെന്ന് പുതിയ വ്യവസ്ഥ !!


വ്യാജവാർത്തകളും വിവരങ്ങളും പ്രചരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തിലാണ് ഈ നിയമം കൊണ്ടുവന്നത്. ആഫ്രിക്കൻ രാജ്യമായ സിംബാബ്‍വെയിലെ പോസ്റ്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത് ഫീസടയ്ക്കുന്നവർക്കാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അഡ്മിനാകാനാവുക എന്നാണ് വിവരം.

50 ഡോളർ ആണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് ഏറ്റവും കുറഞ്ഞ ലൈസൻസ് ഫീ ആയി ഏർപ്പെടുത്തിയിരിക്കുന്നത്. ലൈസൻസ് ലഭിക്കുന്നതിനായി ഗ്രൂപ്പ് അഡ്മിനാകുന്നവർ അവരുടെ വ്യക്തി വിവരങ്ങൾ പോസ്റ്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി മുമ്പാകെ നൽകണം.

എന്നാൽ നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. ഓൺലൈൻ സംഭാഷണത്തെ തടസപ്പെടുത്തുകയും സ്വകാര്യത അവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നതാണ് പുതിയ നിയമമെന്നാണ് ഇതിനെതിരെ വിമർശകർ ഉന്നയിക്കുന്ന ആരോപണം. അതേസമയം ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുക്രമം നിലനിർത്തുന്നതിനും നിയമം നിർണായകമാണെന്നാണ് രാജ്യത്തെ സർക്കാർ പറയുന്നത്.
أحدث أقدم