മെഡിക്കൽ കോളേജിൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തപത്തനംതിട്ട കൂടൽ സ്വദേശിയായ വൈദികൻ പിടിയിൽ


 


തമിഴ്‌നാട്ടിലെ വെല്ലൂർ സിഎംസി മെഡിക്കൽ കോളേജിൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. പത്തനംതിട്ട കൂടൽ സ്വദേശി ഫാദർ ജേക്കബ് തോമസ് ആണ് പിടിയിലായത്. തൃശൂർ വെസ്റ്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകളുണ്ട്. സീറ്റ് വാഗ്ദാനം ചെയ്ത‌്‌ പരാതിക്കാരിൽ നിന്ന് കോടികളാണ് പ്രതി തട്ടിയെടുത്തത്. ചെന്നെ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും മലേഷ്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്
أحدث أقدم