ബാലറ്റ് പേപ്പർ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

ബാലറ്റ് പേപ്പർ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി. ഡോ. കെഎ പോൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് സുപ്രിം കോടതി തള്ളിയത്. തെരഞ്ഞെടുപ്പ് സമയത്ത് പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് കണ്ടെത്തിയാൽ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് സ്ഥാനാർഥികളെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു

നിങ്ങൾ വിജയിച്ചാൽ ഇവിഎം നല്ലത്, നിങ്ങൾ തോൽക്കുമ്പോൾ കൃത്രിമം എന്നാണോയെന്ന് കോടതി ചോദിച്ചു എന്നാൽ ഇവിഎമ്മുകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇപ്പോഴും ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്നും ഹർജിക്കാരൻ വാദിച്ചു.

ഇലോൺ മസ്‌കിനെ പോലുള്ള പ്രമുഖ വ്യക്തികൾ പോലും ഇവിഎം കൃത്രിമത്വത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ ജസ്റ്റിസുമാരായ വിക്രം നാഥ്, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.


أحدث أقدم