കൊടകര കുഴൽപ്പണക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി



കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട സെഷൻസ് കോടതി. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി വികെ രാജുവാണ് പബ്ലിക് പ്രോസിക്യൂട്ടർ വഴി കോടതിയെ സമീപിച്ചത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആറ് ചാക്കുകളിലായാണ് കൊണ്ടുവന്നത്, കേസിലെ മുഖ്യസാക്ഷിയായ ധർമരാജനാണ് പണം കൊണ്ടുവന്നത് തുടങ്ങിയ വെളിപ്പെടുത്തലുകളായിരുന്നു വന്നത്. പണം കൊണ്ടുവന്ന ധർമരാജന് കെ സുരേന്ദ്രനുമായി ബന്ധമുണ്ടെന്നും തിരൂർ സതീഷ് മൊഴി നൽകിയിരുന്നു

തന്റെ വെളിപ്പെടുത്തലുകൾ വന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് നയമാണ് ഉണ്ടാകുന്നതെന്ന് സതീഷ് അടുത്തിടെ ആരോപിച്ചിരുന്നു. തന്നിൽ നിന്നും മതിയായ മൊഴിയെടുക്കൽ അന്വേഷണ സംഘം നടത്തിയിട്ടില്ലെന്നും ഇയാൾ ആരോപിച്ചു.


أحدث أقدم