പാറശാല: ഒക്ടോബർ മാസം 19 -ാം തീയതി ചെങ്കൽ സ്വദേശിയായ യുവാവിനെ മാരകായുധ ങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ സൂത്രധാരൻ പിടിയിലായി. ചെങ്കൽ കീഴമ്മാകംകടുക്ക വീട്ടിൽ 37 വയസ്സുള്ള അജിയെ ആണ് പാറശാല
പോലീസ് അറസ്റ്റ് ചെയ്ത ത്. ഈ കേസിലേക്ക് നേരത്തെ അറസ്റ്റ് ചെയ്തി രുന്ന തിരുവല്ലംസ്വദേശിയാ യ ഗുണ്ടാത്തലവൻ ആട് സജി എന്ന് വിളിക്കുന്ന സജികുമാർ,നെയ്യാറ്റിൻകര പെരുമ്പഴുതൂർ കടവൻകോട്കോളനിയിൽ നെൽസൻ്റെ മകൻ 37 വയസ്സുള്ള പട്ടി സുജിത്ത്എന്ന് വിളിക്കുന്നസുജിത്ത്, പെരുമ്പഴുതൂർകടവൻകോട് കോളനിയിൽ ക്രിസ്തുദാ സ് മകൻ രവി എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ്ക്വട്ടേഷൻ ചുരുളഴിഞ്ഞത്. അന്വേഷണ ത്തിൽ തിരുവനന്തപുരം സിറ്റി AR ക്യാമ്പിൽഗ്രേഡ് എസ്. ഐ.
ആയി ജോലി നോക്കി വരുന്ന ചെങ്കൽ സ്വദേശി ബൈജു എന്നയാളുടെ നിർദ്ദേശപ്രകാരം കളരി സംഘത്തിലെ അംഗമായ അജി അഭിഭാഷകനായ ചെങ്കൽ സ്വദേശി അഖിൽ സുകുമാരൻവഴി ക്വട്ടേഷൻ ഏർപ്പെടുത്തുകയായിരുന്നു. ഈ കേസിലേക്ക് നേരത്തെ അറസ്റ്റ് ചെയ്തി രുന്നആട് സജിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് അജിയുടെസാന്നിധ്യത്തിൽ ചോദ്യം ചെയ്തപ്പോൾ
ക്വട്ടേഷൻ പങ്കാളിത്തം വെളിപ്പെടുകയായിരുന്നു അൻപതിനായിരം രൂപ ആദ്യ ഘട്ടമായി ക്വട്ടേഷനാ യി കൈമാറ്റം ചെയ്തുവെ ന്ന് അജി ചോദ്യംചെയ്യലിൽ സമ്മതിച്ചു. നേരത്തെ തന്നെ ഇവരുടെ പണമിട പാട് വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഒരു വർഷം മുൻപ് നടന്ന തർക്കമാണ്ബന്ധുവായ യുവാവിനെതിരെ ക്വട്ടേഷൻ നൽകുന്നതിന് ഗ്രേഡ് എസ്. ഐ. യെ പ്രേരിപ്പിച്ചത്.നിരവധി കേസുകളിലെ പ്രതിയും കാപ്പ പ്രകാരം മുൻകരുത ൽ തടങ്കലിൽ കഴിഞ്ഞു
വന്നിരുന്നതുമായപ്രതികൾക്ക് അഭിഭാഷകൻ വഴിയാണ് ക്വട്ടേഷൻ നൽകിയത്. എസ് . ഐയും അഭിഭാഷകനും ഒളിവിലാണെന്നുംവൈകാതെ തന്നെ അറസ്റ്റിലാകു മെന്നും ISHO സജി .
എസ്. അറിയിച്ചു. ISHO യുടെ നേതൃത്വത്തിൽ എസ്. ഐ . മാരായ ദീപു എസ് .എസ് .ഐ ഹർഷകുമാർ, വേലപ്പൻ നായർ, SCPO – മാരായ ഷാജൻ CPO മാരായ രഞ്ജി ത്ത്, സാജൻഅഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.