മസ്റ്ററിങ് നടത്താൻ കഴിയാത്ത ജീവിച്ചിരിക്കുന്നർ, മസ്റ്ററിങ് പരാജയപ്പെട്ടവർ, വിദേശത്തുള്ളവർ, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾ തുടങ്ങിയവരുടെ വിവരങ്ങൾ സിവിൽ സപ്ലൈസ് അധികൃതർ ശേഖരിച്ചിട്ടുണ്ട്. ഇത്തരക്കാരെ മാറ്റിനിർത്തിയാകും റേഷൻ കാർഡിൽനിന്ന് മസ്റ്ററിങ് നടത്താത്തവരുടെ പേരുനീക്കുകയെന്നാണു റിപ്പോർട്ട്.
ആലപ്പുഴ ജില്ലയിൽ മഞ്ഞ, പിങ്ക് റേഷൻ കാർഡിൽനിന്ന് ലക്ഷത്തിലേറെപ്പേർ പുറത്തേക്ക്. റേഷൻ കാർഡ് മസ്റ്ററിങ്ങിന് (ration card mustering) നിരവധി അവസരം നൽകിയിട്ടും ഉപയോഗപ്പെടുത്താത്തതാണ് നടപിടിയിലേക്ക് കടക്കാൻ കാരണമെന്നാണ് വിവരം. വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാൽ മസ്റ്ററിങ് മുടങ്ങിയവർക്ക് മൊബൈൽ ആപ്പുവഴി പൂർത്തിയാക്കാൻ അവസരമൊരുക്കിയിരുന്നു. അതിനാൽ, സമയപരിധി ഇനി നീട്ടി നൽകിയേക്കില്ലെന്നാണ് റിപ്പോർട്ട്. നവംബർ 30-ന് സമയപരിധി തീരാനിരിക്കെയാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്.
മഞ്ഞ, പിങ്ക് കാർഡുകളിലായി 11,36,315 ഗുണഭോക്താക്കളാണ് ആലപ്പുഴ ജില്ലയിലുള്ളത്. അതിൽ 9,75,880 പേർ മാത്രമാണ് മസ്റ്ററിങ് നടത്തിയത്. 1,60,435 പേർ ഇനിയും മസ്റ്ററിങ് പൂർത്തിയാക്കത്തവരാണ്. ഇതരസംസ്ഥാനത്തുള്ളവർ, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾ, മസ്റ്ററിങ് പരാജയപ്പെട്ടവർ എന്നിവരെ മാറ്റിനിർത്തിയാൽ ലക്ഷത്തിനടുത്താളുകൾക്ക് റേഷൻ കാർഡിലെ ഇടം നഷ്ടമാകാനാണു സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.