ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം; ലഷ്കർ-ഇ-തൊയ്ബ ഭീകരർ അറസ്റ്റിൽ


ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു ലഷ്കർ-ഇ-തൊയ്ബ ഭീകരർ അറസ്റ്റിൽ. ഉസാമ യാസിൻ ഷെയ്ക്ക്, ഉമർ ഫയാസ് ഷെയ്ക്ക്, അഫ്നാൻ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരും ശ്രീനഗർ സ്വദേശികളാണ്. പാകിസ്ഥാനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ആക്രമണം നടത്തിയതെന്ന് പൊലീസ്. ഞായറാഴ്ച മാർക്കറ്റിന് നേരെ ഉണ്ടായ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള മാർക്കറ്റിലാണ്‌ ഭീകരർ ഗ്രനേഡ് എറിഞ്ഞത്‌. ലഷ്‌കർ- ഇ -തൊയ്ബയുടെ (എൽഇടി) പാകിസ്ഥാൻ കമാൻഡറെ ശ്രീനഗറിലെ ഖൻയാർ പ്രദേശത്ത്‌വെച്ച്‌ സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയാണ് ഗ്രനേഡ്‌ ആക്രമണം നടത്തിയത്.   

ടൂറിസം ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. ചന്തയിൽ വലിയ തിരക്കുണ്ടായ സമയത്തായിരുന്നു ആക്രമണം.


أحدث أقدم