പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ ഈ വിഷയം ലോക്സഭയിൽ ഉന്നയിക്കുമെന്നും ജെപിസി അന്വേഷണം ആവശ്യപ്പെടുമെന്നും രാഹുൽ പറഞ്ഞു. അഴിമതി കാട്ടിയ അദാനി രാജ്യത്ത് സ്വതന്ത്രമായി നടക്കുകയാണ്. മോദിയും അദാനിയും ഒന്നിച്ചാണ് അഴിമതി നടത്തിയത്. മോദി അദാനിയെ സംരക്ഷിക്കുകയാണെന്ന ഞങ്ങളുടെ ആരോപണങ്ങൾ ഇത് ശരിവയ്ക്കുന്നു. മോദിയും അദാനിയും ഒരുമിച്ചാണെങ്കിൽ അവർ ഇന്ത്യയിൽ സുരക്ഷിതരാണെന്നും രാഹുൽ പറഞ്ഞു. അദാനിയെ എത്രയും വേഗം അറസ്റ്റു ചെയ്യണം. ഇന്ത്യയിൽവച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയോ അന്വേഷണത്തിന് വിധേയമാക്കുകയോ ചെയ്യില്ല, അരാണ് അധികാരത്തിലെന്ന് നോക്കാതെ എല്ലാ സംസ്ഥാനത്തും അദാനിക്കെതിരേ അന്വേഷണം നടത്തണമെന്നും രാഹുൽ പറഞ്ഞു.