ആലപ്പുഴയിൽ പ്ലസ്ടു വിദ്യാർത്ഥിയെ തിരമാലയിൽപ്പെട്ട് കാണാതായി



അമ്പലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥിയെ കാണാതായി. അറവുകാട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് നന്ദികാട്ടുവെളി പരേതനായ കബീർ -ഷെജിന ദമ്പതികളുടെ മകൻ മുഹമ്മദ് ഹുസൈനെ(17)യാണു കാണാതായത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് പുന്നപ്ര വിയാനി തീരത്ത് കൂട്ടുകാരായ നാലുപേർ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ഇവർ തിരമാലകൽപ്പെട്ടു.കണ്ടു നിന്ന മത്സ്യത്തൊഴിലാളികൾ മൂന്നുപേരെ രക്ഷപ്പെടുത്തി. ഹുസൈനെ രക്ഷിക്കാനായില്ല. പുന്നപ്ര പൊലീസും , തോട്ടപ്പള്ളി തീരദേശപൊലീസും മത്സ്യതൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തി. രാത്രി ഏറെ വൈകിയും പൊന്തുവള്ളങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ തെരച്ചില്‍ നടത്തുകയാണ്.പിതാവിന്റെ മരണശേഷം മാതാവിൻ്റെ കുടുംബവീട്ടിലാണ് ഹുസൈൻ താമസിക്കുന്നത്.

أحدث أقدم