ഒരു വയസുകാരന്റെ മരണത്തിൽ ആശുപത്രിക്കെതിരെ കുടുംബം



തൃശൂർ ഒല്ലൂരിലെ സെന്റ് വിൻസെന്റ് ഡി പോൾ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണം. ചികിത്സ പിഴവ് മൂലം ഒരു വയസുകാരൻ മരിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. നടത്തറ സ്വദേശി ദ്രിയാസ് (ഒന്ന്) ആണ് മരിച്ചത്. പനിയെ തുടർന്ന് വിൻസെന്റ് ഡി പോൾ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് ചികിത്സിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയിരുന്നില്ല. 9 മണിക്ക് ശേഷം കുട്ടിയുടെ നില വഷളായതിനെ തുടർന്ന് ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

അതേസമയം പിഡിയാട്രീഷ്യന്റെ നിർദ്ദേശപ്രകാരമാണ് ചികിത്സ നൽകിയതെന്നാണ് ആശുപത്രിയുടെ വാദം. ഇൻജെക്ഷൻ വഴി മരുന്ന് നൽകാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു.

أحدث أقدم