തമിഴ്‌നാട് തീരത്തേക്ക് ചുഴലിക്കാറ്റ്; കേരളത്തില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴ




തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടല്‍ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചതിന് പിന്നാലെ ഇന്ന് ചുഴലിക്കാറ്റായി രൂപം കൊണ്ട് ശ്രീലങ്ക തീരം തൊട്ട് തമിഴ് നാട് തീരത്തേക്ക് നീങ്ങാന്‍ സാദ്ധ്യത. സൗദി അറേബ്യ നിര്‍ദ്ദേശിച്ച ഫെയിഞ്ചല്‍ എന്ന പേരിലാണ് അറിയപെടുക. സീസണിലെ രണ്ടാമത്തെയും ഈ വര്‍ഷത്തെ നാലാമത്തെയും ചുഴലിക്കാറ്റാണിത്. ഇതുമൂലം ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ മുന്നറിയിപ്പ്

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാ ത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
أحدث أقدم